വില്പന കുറഞ്ഞു ; മക്‌ഡൊണാൾഡ്‌സ് സിഇഒയെ മാറ്റി

Posted on: January 29, 2015

McDonald's-Donald-Thompson-

ന്യൂയോർക്ക് : വില്പന കുറഞ്ഞതിനെ തുടർന്ന് മക്‌ഡൊണാൾഡ്‌സ് പ്രസിഡന്റും സിഇഒയുമായ ഡൊണാൾഡ് തോംപ്‌സണെ തൽസ്ഥാനത്തു നിന്നും നീക്കി. മാർച്ച് ഒന്നിന് ഡൊണാൾഡ് തോംപ്‌സൺ വിരമിക്കുമെന്ന് കമ്പനി വൃത്തങ്ങൾ അറിയിച്ചു.

യുഎസ് ഫാസ്റ്റ്ഫുഡ് ഭീമനായ മക്‌ഡൊണാൾഡ്‌സ് 2014 ൽ 27.4 ബില്യൺ ഡോളർ വരുമാനവും 4.6 ബില്യൺ അറ്റാദായവുമാണ് നേടിയത്. 2013 നെ അപേക്ഷിച്ച് 15 ശതമാനം കുറവാണിത്. നൂറിലേറെ രാജ്യങ്ങളിലായി 36,000 ലേറെ ഔട്ട്‌ലെറ്റുകളാണ് മക്‌ഡൊണാൾഡ്‌സിനുള്ളത്.