സിനിപോളീസ് ഫൺസിനിമാസ് വാങ്ങി

Posted on: January 28, 2015

Cinepolis-India-big

മുംബൈ : മെക്‌സിക്കൻ മൾട്ടിപ്ലെക്‌സ് ശൃംഖലയായ സിനിപോളീസ് എസൽ ഗ്രൂപ്പിന്റെ ഭാഗമായ ഫൺ സിനിമാസ് വാങ്ങി. രാജ്യത്തെ 31 നഗരങ്ങളിലായി 41 മൾട്ടിപ്ലെക്‌സുകളിലായി 193 സ്‌ക്രീനുകൾ സ്വന്തമായി.

ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ മൾട്ടിപ്ലെക്‌സ് ഓപറേറ്ററായി. 2009 ലാണ് സിനിപോളീസ് ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ചത്. 2017 ൽ 400 സ്‌ക്രീനുകളാണ് ലക്ഷ്യമെന്ന് സിനിപോളീസ് മാനേജിംഗ് ഡയറക്ടർ ജാവിയർ സോട്ടോമേയർ വ്യക്തമാക്കി.