എയർഇന്ത്യ യുഎസ് ഫ്‌ലൈറ്റുകൾ റദ്ദാക്കി

Posted on: January 27, 2015

AirIndia-B-787-Dreamliner-B

ന്യൂഡൽഹി : അമേരിക്കയിലുണ്ടായ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് എയർഇന്ത്യയുടെ രണ്ട് യുഎസ് ഫ്‌ലൈറ്റുകൾ റദ്ദാക്കി. ന്യൂയോർക്കിലെ ജോൺ എഫ് കെന്നഡിയിലേക്കും ന്യുവാർക്കിലേക്കുമുള്ള ഇന്നു പുറപ്പെടേണ്ട നോൺ സ്‌റ്റോപ്പ് ഫ്‌ലൈറ്റുകളാണ് കാൻസൽ ചെയ്തിട്ടുള്ളത്.

എന്നാൽ ഷിക്കാഗോ സർവീസിന് മാറ്റമില്ല. യാത്രക്കാർക്ക് റീ ബുക്കിംഗിലൂടെ പകരം ദിവസം തെരഞ്ഞെടുക്കാമെന്ന് എയർഇന്ത്യ വൃത്തങ്ങൾ അറിയിച്ചു. ആയിരകണക്കിന് യുഎസ് ഫ്‌ലൈറ്റുകളാണ് മഞ്ഞുവീഴ്ച മൂലം റദ്ദാക്കപ്പെട്ടത്.