ബഹ്‌റിനിൽ 40 ദിവസത്തെ ദു:ഖാചരണം

Posted on: January 23, 2015

King-Hamad-Bin-Isa-Al-Khaliമനാമ : സൗദി ഭരണാധികാരി അബ്ദുള്ള രാജാവിന്റെ ദേഹവിയോഗത്തിൽ അനുശോചിച്ച് ബഹ്‌റിനിൽ 40 ദിവസത്തെ ദു:ഖാചരണത്തിന് ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് ഉത്തരവിട്ടു. അരബ് ജനതയ്ക്ക് സമർപ്പിച്ച ജീവിതമായിരുന്നു അബ്ദുള്ള രാജാവിന്റേതെന്ന് അദ്ദേഹം അനുസ്മരിച്ചു.അദ്ദേഹത്തിന്റെ സേവനങ്ങൾ അരബ് ജനതയുടെ ഹൃദയങ്ങളിൽ എക്കാലവും ഉണ്ടാകുമെന്നും ഹമദ് ബിൻ ഇസ അൽ ഖലീഫ രാജാവ് കൂട്ടിച്ചേർത്തു.

King-Hamad-with-King-Abdull

ദു:ഖാചരണത്തിന്റെ ഭാഗമായി ഇന്നു മുതൽ മൂന്നു ദിവസം ബഹ്‌റിനിലെ ഗവൺമെന്റ് ഓഫീസുകളും സ്ഥാപനങ്ങളും അടച്ചിടും. ദേശീയ പതാക 40 ദിവസം പകുതി താഴ്ത്തിക്കെട്ടണമെന്നും പ്രധാനമന്ത്രി ഖലീഫ ബിൻ സൽമാൻ അൽ ഖലീഫ രാജകുമാരൻ നിർദേശിച്ചു.