ലുലു ഗ്രൂപ്പിന്റെ 120 മത് ഹൈപ്പർമാർക്കറ്റ് നാളെ ബഹ്‌റിനിൽ തുറക്കും

Posted on: January 5, 2016

LuLu-Hypermarket-Big-a

മനാമ : ലുലു ഗ്രൂപ്പിന്റെ 120 ാമത് ഹൈപ്പർമാർക്കറ്റ് നാളെ ബഹ്‌റിനിലെ ന്യു ജുഫയിർ മാളിൽ തുറക്കും. ബഹ്‌റിൻ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫ ഹൈപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്യും. ബഹ്‌റിനിലെ അഞ്ചാമത്തെ ലുലു ഹൈപ്പർമാർക്കറ്റാണ് ന്യു ജുഫയിർ മാളിൽ ആരംഭിക്കുന്നത്.

ബഹ്‌റിൻ ഭരണാധികാരികളുടെയും ഗവൺമെന്റിന്റെയും സുതാര്യവും ഫലപ്രദവുമായ കാഴ്ച്ചപ്പാടുകളാണ് ബഹ്‌റിനിലെ ലുലു ഹൈപ്പർമാർക്കറ്റുകളുടെ വിജയത്തിന്റെ അടിസ്ഥാനമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ പദ്മശ്രീ എം എ യൂസഫലി പറഞ്ഞു. ലുലു ഗ്രൂപ്പിന് നൽകി വരുന്ന പിന്തുണയ്ക്കും പ്രോത്സാഹനത്തിനും ബഹ്‌റിൻ ജനതയ്ക്കും ഭരണാധികാരികൾക്കും അദ്ദേഹം നന്ദി അറിയിച്ചു.