ജിസിസി ഫിനാൻഷ്യൽ ഫോറം നാളെ ബഹ്‌റിനിൽ ആരംഭിക്കും

Posted on: February 22, 2016

GCC-Financial-Forum-Big

മനാമ : അഞ്ചാമത് വാർഷിക ജിസിസി ഫിനാൻഷ്യൽ ഫോറം നാളെ ബഹ്‌റിനിൽ ആരംഭിക്കും. ഫോർ സീസൺസ് ഹോട്ടലിൽ 23,24 തീയതികളിൽ നടക്കുന്ന സമ്മേളനത്തിൽ അഞ്ഞൂറോളം പ്രതിനിധികൾ പങ്കെടുക്കും. ബിബികെ (ബാങ്ക് ഓഫ് ബഹ്‌റിൻ ആൻഡ് കുവൈറ്റ്) ആണ് ഫോറത്തിന്റെ ലീഡ് സ്‌പോൺസർ.

ബിബികെ ചീഫ് എക്‌സിക്യൂട്ടീവ് അബ്ദുൾകരീം അഹമ്മദ് ബുചീരി, ബഹ്‌റിൻ ഇക്‌ണോമിക് ഡെവലപ്‌മെന്റ് ബോർഡ് ചീഫ് എക്‌സിക്യൂട്ടീവ് ഖാലിദ് അൽ റുമാഹി, സെൻട്രൽ ബാങ്ക് ഓഫ് ബഹ്‌റിൻ ഗവർണർ റാഷിദ് മുഹമ്മദ് അൽ മറാജ്, മുംതലാക് സിഇഒ മഹമ്മൂദ് ഹാഷിം അൽ കൂജി തുടങ്ങിയവർ പ്രഭാഷണം നടത്തും.