ചാൾസ് രാജകുമാരൻ അടുത്ത മാസം ബഹ്‌റിൻ സന്ദർശിക്കും

Posted on: October 16, 2016

prince-charles-with-camilla

മനാമ : ബ്രിട്ടണിലെ ചാൾസ് രാജകുമാരനും പത്‌നി കാമിലയും അടുത്തമാസം ബഹ്‌റിൻ സന്ദർശിക്കും. ചാൾസ് രാജകുമാരൻ ഡയാനയുമായി 1986 ലും കാമിലയോടൊപ്പം 2007 ലും ബഹ്‌റിൻ സന്ദർശിച്ചിരുന്നു.

നവംബർ 5 മുതൽ 11 വരെ തീയതികളിലാണ് ഒമാൻ, യുഎഇ, ബഹ്‌റിൻ എന്നീ മൂന്ന് രാജ്യങ്ങളിലെ സന്ദർശനം. ഏഴ് ദിവസത്തിനിടെ രാജകീയ ദമ്പതികൾ 50 ലേറെ പരിപാടികളിൽ പങ്കെടുക്കും.