മീറ്റ് ദ ഇന്‍വെസ്റ്റര്‍ പരിപാടിയുമായി വ്യവസായമന്ത്രി

Posted on: September 15, 2021

തിരുവനന്തപുരം ; ജില്ലകള്‍തോറും സംഘടിപ്പിച്ച ‘മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടിക്ക് പിന്നാലെ ‘മീറ്റ് ദ ഇന്‍
വെസ്റ്റര്‍’ ആശയവിനിമയ പരിപാടിയുമായി വ്യവസായമന്ത്രി പി. രാജീവ്. നൂറുകോടി രൂപയ്ക്ക് മുകളില്‍ നിക്ഷേപമുള്ള വ്യവസായ സംരംഭങ്ങളും സ്ഥാപനങ്ങളുമായി വ്യവസായമന്ത്രിയും വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും നടത്തുന്ന സ്ഥിരം ആശയ വിനിമയ വേദിയാണ് മീറ്റ് ദ ഇന്‍വെസ്റ്റര്‍.

പരിപാടിക്ക് ബുധനാഴ്ച തുടക്കമാകും. ഓരോ സംരംഭകന്റയും വ്യവസായിയുടെയും അഭിപ്രായങ്ങള്‍ തേടുകയും സര്‍ക്കാര്‍തലത്തിലുള്ള പിന്തുണ ഉറപ്പാക്കുകയുമാണ് ലക്ഷ്യം. നിലവിലുള്ള നിക്ഷേപ സൗഹൃദാന്തരീക്ഷം കൂടുതല്‍ ശക്തിപ്പെടുത്തുകയാണ് പരിപാടിയിലൂടെ ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. ധാത്രി, സിന്തെറ്റ്, നിറ്റ ജെലാറ്റിന്‍ എന്നീ വ്യവസായ ഗ്രൂപ്പുക ളുമായി വെവ്വേറെ കൂടിക്കാഴ്ച ബുധനാഴ്ച നടക്കും.

ഒമ്പത് ജില്ലകളില്‍ മീറ്റ് ദ മിനിസ്റ്റര്‍ പൂര്‍ത്തിയായി. മറ്റുള്ള ജില്ലകളില്‍ ഉടന്‍ നടക്കും. ഇതിന്റ തുടര്‍ച്ചയിലാണ് ഓരോ സംരംഭക ഗ്രൂപ്പിന്റയും വിഷയങ്ങള്‍ പ്രത്യേകമായി ചര്‍ച്ച ചെയ്യുന്നതിന് വേദിയൊരുക്കുന്നതെന്ന് പി. രാജീവ് അറിയിച്ചു.

 

TAGS: P. Rajeev |