കാനറാ ബാങ്ക് സൈബര്‍ സുരക്ഷ അവബോധഗാനം പുറത്തിറക്കി

Posted on: September 1, 2021

കൊച്ചി : കാനറാബാങ്ക് ഈ മാസം ആരംഭിച്ച സൈബര്‍ സുരക്ഷാ ബോധവല്‍ക്കരണ ക്യാമ്പയിനിന്റെ ഭാഗമായി സൈബര്‍ സുരക്ഷ അവബോധഗാനം പുറത്തിറക്കി. കാനറാബാങ്ക് ജീവനക്കാര്‍ തന്നെ അണിനിരക്കുന്ന വീഡിയോയിലൂടെ വിവിധതരം ഓണ്‍ലൈന്‍ തട്ടിപ്പുകളെക്കുറിച് ആളുകളില്‍ അവബോധം സൃഷ്ടിക്കുന്നതിനായി ലക്ഷ്യമിടുന്നു.

ബഹുജന അവബോധം സൃഷ്ടിക്കാന്‍ ഹിന്ദി, മറാത്തി, മലയാളം, ബംഗാളി, കൊങ്കണി, തുളു, ഹരിയാന്‍വി, ഭോജ്പുരി, മൈഥിലി, ആസ്സാമീസ്, തമിഴ്, കന്നട, തെലുങ്ക്, ഗുജറാത്തി, ഒഡിയ, പഞ്ചാബി എന്നിങ്ങനെ 16 ഭാഷകളിലായാണ് വീഡിയോ ഇറക്കിയിരിക്കുന്നത്. ബാങ്കിന്റെ സാമൂഹിക മാധ്യമ

കാനറാ ബാങ്കിന്റെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ ഗാനത്തിന്റെ വീഡിയോ അപ്ലോഡ് ചെയ്തു. പ്രധാന ഇന്ത്യന്‍ ഭാഷകളില്‍ എല്ലാം തന്നെ വരും ദിവസങ്ങളില്‍ ഗാനം പുറത്തിറക്കും.

TAGS: Canara Bank |