ഈസ്‌റ്റേണിന് അസെർട്ട എച്ച്എസിസിപി സർട്ടിഫിക്കേഷനും എൻഎബിഎൽ അക്രഡിറ്റേഷനും

Posted on: October 15, 2013

Eastern-Logoഈസ്‌റ്റേൺ സ്‌പൈസസ് ലബോറട്ടറിക്ക് രാസപരിശോധനയ്ക്കും ബയോളജിക്കൽ പരിശോധനയ്ക്കും നാഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആന്റ് കാലിബറേഷൻ ലബോറട്ടറീസിന്റെ (എൻഎബിഎൽ) അക്രഡിറ്റേഷൻ സർട്ടിഫിക്കറ്റ് ലഭിച്ചു. ഭാരതസർക്കാറിന്റെ ഈ അക്രെഡിറ്റേഷൻ ഈസ്റ്റേണിന്റെ സെൻട്രൽ ലബോറട്ടറിയുടെ മികവിനുള്ള അംഗീകാരമാണ്.

ലബോറട്ടറികളിലെ പരിശോധനയിലും കാലിബറേഷനിലും കാത്തുസൂക്ഷിക്കുന്ന ഉന്നതഗുണനിലവാരവും സാങ്കേതികമികവും വിശകലനം ചെയ്യാനാണ് ഭാരത സർക്കാറിന്റെ ശാസ്ത്രസാങ്കേതിക വിഭാഗത്തിന്റെ
കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ എൻഎബിഎൽ നിയോഗിക്കപ്പെട്ടിട്ടുളളത്. ഈസ്റ്റേണിലും ഈസ്റ്റേണിന്റെ ഉത്പന്നങ്ങളിലും ഇടപാടുകാരും ഉപഭോക്താക്കളും അർപ്പിച്ചിരിക്കുന്ന വിശ്വാസ്യതയ്ക്ക് കൂടുതൽ തിളക്കം നൽകുകയാണ് ഈസ്റ്റേൺ കാത്തുസൂക്ഷിക്കുന്ന ഉന്നത ഗുണനിലവാരമികവിനുള്ള ഈ അംഗീകാരം.

എൻഎബിഎൽ സർട്ടിഫിക്കേഷനുകൾ മാത്രമല്ല, അസെർട്ട മാർഗ്ഗനിർദ്ദേശങ്ങൾക്ക് അനുസൃതമായി എച്ച്എസിസിപി സർട്ടിഫിക്കേഷൻ കരസ്ഥമാക്കുന്ന ഭക്ഷ്യമേഖല വ്യവസായങ്ങളിൽ ഇന്ത്യയിലെ ആദ്യത്തെ സ്ഥാപനമാണ് ഈസ്റ്റേൺ. അന്താരാഷ്ട്ര മാനദണ്ഡങ്ങൾക്ക് വിധേയമായി പ്രവർത്തിക്കാനുളള ഈസ്റ്റേണിന്റ കഴിവിനേയും, സ്ഥാപനത്തിന്റെ ഗുണമേൻമാസംവിധാനത്തിന്റെ പക്വതയുമാണ് ഈ സർട്ടിഫിക്കേഷൻ തെളിയിച്ചിരിക്കുന്നത്.

ഈസ്‌റ്റേൺ സെൻട്രൽ ലബോറട്ടറി സ്ഥാപിക്കാൻ നേതൃത്വം നൽകിയ ഈസ്റ്റേൺ ഗ്രൂപ്പിന്റെ സ്ഥാപകനും ചെയർമാനുമായിരുന്ന എം.ഇ മീരാന്റെ സ്വപ്‌നസാക്ഷാത്കാരമാണ് ഈ അംഗീകാരമെന്ന് ഈസ്റ്റേൺ ഗ്രൂപ്പ് ചെയർമാനായ നവാസ് മീരാൻ അറിയിച്ചു.

ഈസ്റ്റേണിന്റെ സ്വന്തം ആവശ്യങ്ങൾക്ക് മാത്രമല്ല പുറമേ നിന്നുളള ഉപയോക്താക്കൾക്ക് അന്താരാഷ്ട്രനിലവാരത്തിലുളള ഈസ്റ്റേൺ സെൻട്രൽ ലാബോറട്ടറിയുടെ അത്യാധുനികവും മികവുറ്റതുമായ ടെസ്റ്റിങ്ങ് സൗകര്യങ്ങൾ ഉപയോഗിക്കാവുന്നതാണെന്ന് ഈസ്റ്റേണിന്റെ ക്വാളിറ്റി & ടെക്‌നോളജി വിഭാഗം തലവൻ ജേക്കബ് തോമസ് ആലപ്പാട്ട് പറഞ്ഞു.