ടാറ്റാ ബോൾട്ട് അരീന കൊച്ചിയിൽ

Posted on: January 20, 2015

TATA-Bolt-front-Big

കൊച്ചി : ടാറ്റാ മോട്ടോഴ്‌സ് പുതുതായി വിപണിയിലെത്തിക്കുന്ന സ്‌പോർട്ടി ഹാച്ച്ബാക്ക് കാറായ ബോൾട്ടിനെ അടുത്തറിയാൻ വാഹനപ്രേമികൾക്ക് അവസരമൊരുങ്ങുന്നു. കൊച്ചി ഇൻഫോ പാർക്കിലൊരുക്കിയിരിക്കുന്ന ബോൾട്ട് അരീനയിൽ പുതിയ ടാറ്റാ ബോൾട്ട് പ്രദർശിപ്പിച്ചിട്ടുണ്ട്. കൂടാതെ ബോൾട്ട് അരീനയിലെ ഇന്ററാക്ടീവ് ഹബിലൂടെ ബോൾട്ടിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കും.

Tata-Bolt-bigടാറ്റാ മോട്ടോഴ്‌സിന്റെ പുതിയ പെട്രോൾ എൻജിനായ റെവാട്രോൺ 1.2 ടി അടിസ്ഥാനമാക്കിയുള്ള റെവാട്രോൺ ചലഞ്ച് ഗെയ്മിൽ ഏർപ്പെടാനും ഉപയോക്താക്കൾക്ക് അവസരമുണ്ട്. കൂടാതെ പുതിയ ബോൾട്ട് സമ്മാനമായി ലഭിക്കുന്നതിനോ ബോൾട്ടിന്റെ പുതിയ വീഡിയോയിൽ അഭിനയിക്കാനുള്ള അവസരം ലഭിക്കുന്നതിനുള്ള ലക്കി ഡ്രോയിലും പങ്കെടുക്കാം.

ടാറ്റാ ബോൾട്ട് ഓൺലൈനായി ബുക്ക് ചെയ്യാനുള്ള അവസരവും ബോൾട്ട് അരീനയിൽ ഉണ്ട്. ഇൻഫോ പാർക്ക് വിസ്മയയിൽ 21 നും തേജോമയയിൽ 27, 28 തീയതികളിലുമാണ് ബോൾട്ട് അരീന പ്രവർത്തിക്കുക.