ബജാജ് പുതിയ ആറ് ബൈക്കുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു

Posted on: January 19, 2015

Bajaj-Pulsar-375-big

ബജാജ് ഓട്ടോ അടുത്ത ആറു മാസത്തിനുള്ളിൽ പുതിയ ആറ് ബൈക്കുകൾ പുറത്തിറക്കാൻ ഒരുങ്ങുന്നു. 100 സിസി മുതൽ 400 സിസി വരെയുള്ള ബൈക്കുകളാണ് 2015 ൽ വിപണിയിൽ ഇറക്കുന്നതെന്ന് ബജാജ് ഓട്ടോ പ്രസിഡന്റ് (ബിസിനസ് ഡവലപ്‌മെന്റ് & അഷ്വറൻസ്) എസ്. രവികുമാർ പറഞ്ഞു.

പ്ലാറ്റിന, പൾസർ, കെടിഎം ബ്രാൻഡുകൾ മികച്ച വളർച്ചയാണ് കൈവരിക്കുന്നത്. 100 സിസി ബൈക്കുകൾ പ്ലാറ്റിന ബ്രാൻഡിലും 400 സിസി പൾസർ ബ്രാൻഡിലുമായിരിക്കും വിപണിയിൽ അവതരിപ്പിക്കുന്നത്. 2014-15 നൽ നാല് ദശലക്ഷം ഇരുചക്രവാഹനങ്ങളുടെ വില്പനയാണ് ബജാജ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.