മാരുതി സുസുക്കി സൗജന്യ സര്‍വീസ്, വാറന്റി കാലാവധി നീട്ടി

Posted on: May 14, 2021

മുംബൈ ; കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ സൗജന്യ സര്‍വീസ്, വാറന്റി കാലാവധി നീട്ടി രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി. മാര്‍ച്ച് 15 മുതല്‍ മേയ് 31 വരെയുള്ള കാലയളവില്‍ വാറന്റിയും സൗജന്യ സേവനവും അവസാനിക്കുന്ന ഉപയോക്താക്കള്‍ക്ക് ജൂണ്‍ 30 വരെയാണ് കമ്പനി കാലാവധി നീട്ടി നല്‍കിയിരിക്കുന്നത്.

പ്രാദേശിക ലോക്ഡൗണും മറ്റു നിയന്ത്രണങ്ങളും ഉള്ളതിനാല്‍ ഉപയോക്താക്കള്‍ക്കു വാഹനമോടിക്കാനും ഷോറൂമുകളിലെത്താനും സാധിക്കുന്നില്ലെന്നും ഈ സാഹചര്യത്തിലാണ് കാലാവധി നീട്ടുന്നതെന്നും മാരുതി സുസുക്കി ഇന്ത്യ സീനിയര്‍ എക്‌സിക്ക്യൂട്ടീവ് ഡയറക്ടര്‍ പാര്‍തോ ബാനര്‍ജി പറഞ്ഞു.

കഴിഞ്ഞ ദിവസം ടാറ്റാ മോട്ടോഴ്‌സും ഏപ്രില്‍ ഒന്ന് മുതല്‍ മേയ് 31 വരെയുള്ള കാലയളവില്‍ സൗജന്യ സര്‍വീസും വാറന്റിും അവസാനിക്കുന്നവര്‍ക്കാി ജൂണ്‍ 30 വരെ സേവനങ്ങള്‍ നീട്ടുമെന്ന് അറിയിച്ചിരുന്നു.

TAGS: Maruthi Susuki |