എം എം മണിയുടെ ലീഡ് പതിനായിരത്തിലേക്ക്

Posted on: May 2, 2021

ഇടുക്കി : ഉടുമ്പൻചോലയിൽ മന്ത്രി എം.എം.മണിയുടെ ലീഡ് പതിനായിരത്തിലേക്ക്. തിരുവനന്തപുരത്ത് എൽഡിഎഫ് സ്ഥാനാർത്ഥി ആന്റണി രാജു 909 വോട്ടുകൾക്ക് ലീഡ് ചെയ്യുന്നു.

നേമത്ത് എൻഡിഎ സ്ഥാനാർത്ഥി കുമ്മനം രാജശേഖരൻ 877 വോട്ടുകൾക്ക് മുന്നിലാണ്. കെ. മുരളീധരൻ മൂന്നാം സ്ഥാനത്താണ്.

പാലായിൽ യുഡിഎഫ് സ്ഥാനാർത്ഥി മാണി സി. കാപ്പന്റെ ലീഡ് 5,508 വോട്ടുകളായി ഉയർന്നു. തിരുവല്ലയിൽ മാത്യു ടി. തോമസും ചെങ്ങന്നൂരിൽ സജി ചെറിയാനും മുന്നിലാണ്.