രമേശ് ചെന്നിത്തല മുന്നിൽ

Posted on: May 2, 2021

ആലപ്പുഴ : ഹരിപ്പാട് മണ്ഡലത്തിൽ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല മുന്നിട്ട് നിൽക്കുന്നു. ആലപ്പുഴയിൽ എൽഡിഎഫ് സ്ഥാനാർത്ഥി പി.പി. ചിത്തരഞ്ജനും ആറന്മുളയിൽ വീണ ജോർജും തിരുവല്ലയിൽ യുഡിഎഫ് സ്ഥാനാർത്ഥി കുഞ്ഞുകോശി പോളും ലീഡ് ചെയ്യുന്നു.

പാലായിൽ എൽഡിഎഫ് സ്ഥാനാർത്ഥി ജോസ് കെ മാണിയും കടുത്തുരുത്തിയിൽ യുഡിഎഫ് സ്ഥാനാർത്ഥി മോൻസ് ജോസഫും പൂഞ്ഞാറിൽ എൽഡിഎഫ് സ്ഥാനാർത്ഥി സെബാസ്റ്റ്യൻ കുളത്തുങ്കലും ലീഡ് ചെയ്യുന്നു.