എസ് ബി ഐ 15,000 കോടി രൂപ കടപ്പത്രങ്ങളിലൂടെ സമാഹരിക്കും

Posted on: April 28, 2021

കൊച്ചി : രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ.) കടപത്രങ്ങളുടെ വില്പനയിലൂടെ 200 കോടി ഡോളര്‍ (ഏതാണ്ട് 15,000 കോടി രൂപ) സമാഹരിക്കാനൊരുങ്ങുന്നു. ബുധനാഴ്ച ചേരുന്ന ബാങ്കിന്റെ എക്‌സിക്യുട്ടീവ് സമിതി ഇക്കാര്യം ചര്‍ച്ച ചെയ്യും.

കടപത്രങ്ങളുടെ പൊതുവില്പന വേണമോ പ്രൈവറ്റ് പ്ലേസ്മെന്റ് മതിയോ എന്ന് യോഗത്തില്‍ തീരുമാനിക്കും. ഡോളറിലുള്ള കടപത്രങ്ങളും പരിഗണനയിലുണ്ട്.

TAGS: SBI |