11
Saturday
May 2024
May 2024
ആധാർ – പാൻ ബന്ധിപ്പിക്കൽ ജൂൺ 30 വരെ നീട്ടി
Posted on: April 1, 2021
ന്യൂഡല്‍ഹി : ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി ജൂണ്‍ 30 വരെ നീട്ടിയതായി ആദായ നികുതി വകുപ്പ്. കോവിഡ് പശ്ചാത്തലത്തിലാണു തീരുമാനം.
മാര്‍ച്ച് 31 ആയിരുന്നു നേരത്തെ പ്രഖ്യാപിച്ചിരുന്ന അവസാന തീയതി, ഈ തീയതിക്കകം ആധാറും പാനും തമ്മില്‍ ബന്ധിപ്പിക്കാത്തവരില്‍ നിന്ന് 1,000 രൂപ പിഴ ചുമത്തിയേക്കുമെന്ന് ആദായ നികുതി വകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ ഏപ്രില്‍ ഒന്നുമുതല്‍ അസാധുവാകുമെന്നും പ്രഖ്യാപനമുണ്ടായിരുന്നു. നാഷണല്‍ സെക്യൂരിറ്റി ഡിപോസിറ്ററി ലിമിറ്റഡിന്റെ വെബ്സൈറ്റ് വഴി ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കാം. വിലാസം: https://www.tinnsdl.com
TAGS: Income Tax |
News in this Section