എം. ജി. ജോർജ് മുത്തൂറ്റിന്റെ നിര്യാണത്തിൽ എം. എ. യൂസഫലി അനുശോചിച്ചു

Posted on: March 9, 2021

കൊച്ചി : മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാന്‍ എം. ജി. ജോര്‍ജ് മുത്തൂറ്റിന്റെ നിര്യാണത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി അനുശോചനം രേഖപ്പെടുത്തി. വാണിജ്യ-വ്യവസായ രംഗത്ത് അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഏറെ മഹത്തരമാണ്.

അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദു:ഖം രേഖപ്പെടുത്തുന്നതോടൊപ്പം കുടുംബാംഗങ്ങള്‍ക്ക് ഈ വിയോഗം താങ്ങാനുള്ള കരുത്ത് സര്‍വശക്തനായ ദൈവം നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നതായും യൂസഫലി അറിയിച്ചു.