25
Thursday
April 2024
April 2024
എം ജി ജോർജ് മുത്തൂറ്റിന് മണിപ്പാൽ യൂണിവേഴ്‌സിറ്റി ഡിസ്റ്റിംഗ്യൂഷ്ഡ് അലുംമ്‌നസ് അവാർഡ്
Posted on: February 10, 2016
കൊച്ചി : മണിപ്പാൽ യൂണിവേഴ്‌സിറ്റിയുടെ ഡിസ്റ്റിംഗ്യൂഷ്ഡ് അലുംമ്‌നസ് അവാർഡ് 2015 മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാൻ എം ജി ജോർജ് മുത്തൂറ്റിന് സമ്മാനിച്ചു.
മണിപ്പാൽ യൂണിവേഴ്‌സിറ്റിയിൽ നിന്ന് 1966-ലാണ് എം ജി ജോർജ് മുത്തൂറ്റ് മെക്കാനിക്കൽ എൻജിനീയറിംഗിൽ ബിരുദമെടുത്തത്. തുടർന്നു കുടുംബ ബിസിനസിൽ പ്രവേശിച്ച ജോർജ് 1979-ൽ മാനേജിംഗ് ഡയറക്ടറും 1993-ൽ മുത്തൂറ്റ് ഗ്രൂപ്പിന്റെ ചെയർമാനുമായി. ഹാർവാഡ് ബിസിനസ് സ്‌കൂളിൽനിന്നു വിവിധ എക്‌സിക്യൂട്ടീവ് മാനേജ്‌മെന്റ് കോഴ്‌സുകളിലും ജോർജ് പങ്കെടുത്തിട്ടുണ്ട്.
TAGS: M. G. George Muthoot | Manipal University | Muthoot Finance | Muthoot Group |
News in this Section