കേരള ട്രാവല്‍ മാര്‍ട്ട് ഇത്തവണ വെര്‍ച്വല്‍ പ്ലാറ്റ്ഫോമില്‍

Posted on: February 8, 2021

തിരുവനന്തപുരം: കേരള ട്രാവല്‍ മാര്‍ട്ട് കോവിഡിന്റെ പശ്ചാത്തലത്തില്‍ വെര്‍ച്വലായി മാര്‍ച്ച് ഒന്നു മുതല്‍ അഞ്ചു വരെ നടത്തുമെന്ന് ടൂറിസം പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് പത്രസമ്മേളനത്തില്‍ അറിയിച്ചു.

സ്വദേശികളും വിദേശികളുമായ വിനോദസഞ്ചാരികള്‍ക്ക് ഒരേപോലെ പ്രാതിനിധ്യം നല്‍കും. കേരള ട്രാവല്‍മാര്‍ട്ട് സൊസൈറ്റിയിലെ എല്ലാ അംഗങ്ങളും വെര്‍ച്വല്‍ മാര്‍ട്ടില്‍ പങ്കാളികളാകും. എഴുന്നൂറിലേറെ സെല്ലര്‍മാര്‍ മാര്‍ട്ടില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

സംസ്ഥാനത്തെ ടൂറിസംരംഗത്തെ വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളാണ് ഓണ്‍ലൈനായി പ്രദര്‍ശിപ്പിക്കുക. പങ്കെടുക്കുന്നവര്‍ക്ക് ആശയവിനിമയത്തിനുള്ള സൗകര്യം ഓണ്‍ലൈനായി ഒരുക്കിയിട്ടുണ്ടെന്നും റാണി ജോര്‍ജ് അറിയിച്ചു.

ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്റ് ബേബി മാത്യു, ഇ.എം.നജീബ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.