ജനറൽ മോട്ടോഴ്‌സ് കാറുകളുടെ വില വർധിപ്പിച്ചു

Posted on: January 6, 2015

GM-Beat-big

ജനറൽ മോട്ടോഴ്‌സ് കാറുകളുടെ വില 61,000 രൂപ വരെ വർധിപ്പിച്ചു. അസംസ്‌കൃതവസ്തുക്കളുടെ വില കൂടിയതും എക്‌സൈസ് ഡ്യൂട്ടി ഇളവുകളുടെ കാലാവധി അവസാനിച്ചതുമാണ് വില വർധനയ്ക്കു കാരണമെന്ന് ജനറൽ മോട്ടോഴ്‌സ് ഇന്ത്യ വൈസ് പ്രസിഡന്റ് പി. ബാലേന്ദ്രൻ പറഞ്ഞു.

മോഡൽ അനുസരിച്ച് സ്പാർക്കിനും ബീറ്റിനും 15,739 -18,300 രൂപയും സെയിൽ ഹാച്ച് ബാക്കിന് 20,458-36387 രൂപയും സെയിൽ സെഡാന് 22,365-35,820 രൂപയും ക്രൂസിന് 46,960-55,561 രൂപയും ടവേരയ്ക്ക് 24,799 – 60,982 രൂപയും വില വർധിക്കും.