ജനറൽ മോട്ടോഴ്‌സ് കാർ വില വർധിപ്പിച്ചു

Posted on: March 8, 2016

Chevrolet-Beat-Big

ന്യൂഡൽഹി : ജനറൽ മോട്ടോഴ്‌സ് കാറുകളുടെ വില വർധിപ്പിച്ചു. 3,500 രൂപ മുതൽ 51,000 രൂപ വരെയാണ് വില വർധന. പുതിയ ക്രൂസ് എൽടിയുടെ വിലയിൽ (13.95 ലക്ഷം) മാറ്റമില്ല.

ബീറ്റ് (4.28 ലക്ഷം) മുതൽ ട്രയൽബ്ലേസർ (27 ലക്ഷം) വരെയുള്ള വാഹന ശ്രേണിയാണ് ജനറൽ മോട്ടോഴ്‌സിനുള്ളത്. മാരുതി സുസുക്കി, ഹ്യുണ്ടായ്, ടാറ്റാ മോട്ടോഴ്‌സ്, നിസാൻ തുടങ്ങിയ കമ്പനികളെല്ലാം നേരത്തെ വില വർധിപ്പിച്ചിരുന്നു.