നിസാൻ വാഹനങ്ങൾക്ക് 5 ശതമാനം വിലവർധന

Posted on: December 24, 2020


കൊച്ചി: നിസ്സാന്‍ വാഹനങ്ങള്‍ക്ക് അഞ്ച് ശതമാനം വിലവര്‍ധന പ്രഖ്യാപിച്ചു. നിസ്സാന്‍-ഡാറ്റ്സന്‍ കാറുകള്‍ക്ക് ജനുവരി മുതല്‍ വിലവര്‍ധന നിലവില്‍ വരുമെന്ന് നിസ്സാന്‍ ഇന്ത്യ അറിയിച്ചു.

നിലവിലുള്ള വിപണി സാഹചര്യത്തില്‍ ഉത്പാദനച്ചെലവ് വര്‍ധിച്ചതിനെ തുടര്‍ന്ന് വാഹന വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് നിസ്സാന്‍ ഇന്ത്യ എം.ഡി. രാകേഷ് ശ്രീവാസ്തവ അറിയിച്ചു. 2021 ജനുവരി മുതല്‍ വിലവര്‍ധന നിലവില്‍ വരും.

 

TAGS: Nissan |