വൈബ്രന്റ് ഗുജറാത്ത് 11 ന് ആരംഭിക്കും

Posted on: January 4, 2015

Vibrant-Gujarat-Logo-Big

ഏഴാമത് വൈബ്രന്റ് ഗുജറാത്ത് നിക്ഷേക ഉച്ചകോടി 11 മുതൽ 13 വരെ ഗാന്ധിനഗറിൽ നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടി ഉദ്ഘാടനം ചെയ്യും. ഗ്ലോബൽ സിഇഒ കോൺക്ലേവ്, സെമിനാറുകൾ, ബിടുബി മീറ്റിംഗുകൾ തുടങ്ങിയ ഉച്ചകോടിയുടെ പ്രത്യേകതയാണ്. യുഎസ്എ, യുകെ, കാനഡ, സ്വീഡൻ, ഓസ്‌ട്രേലിയ, നെതർലൻഡ്, ജപ്പാൻ, സിംഗപ്പൂർ, ഡെൻമാർക്ക്, ബഹ്‌റിൻ, ഇസ്രയേൽ, അഫ്ഗാനിസ്ഥാൻ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധി സംഘങ്ങളും ഉച്ചകോടിയിൽ പങ്കെടുക്കും.

വൈബ്രന്റ് ഗുജറാത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്കായി 5 മുതൽ 14 വരെ എയർഇന്ത്യ ഡൽഹി – അഹമ്മദാബാദ് സെക്ടറിൽ അഞ്ച് അഡീഷണൽ ഫ്‌ളൈറ്റുകൾ ഓപറേറ്റ് ചെയ്യും. ഇതിനായി 122 സീറ്റുകളുള്ള എയർബസ് എ 319 വിമാനം ഏർപ്പെടുത്തുമെന്ന് എയർഇന്ത്യ വൃത്തങ്ങൾ അറിയിച്ചു.