കല്യാണിന് 1750 കോടിയുടെ ഓഹരിവില്പനയ്ക്ക് സെബിയുടെ അനുമതി

Posted on: October 20, 2020

ന്യൂഡല്‍ഹി : പൊതുവിപണിയിലെ ആദ്യ ഓഹരി വില്പന വഴി 1750 കോടി രൂപ സമാഹരിക്കാന്‍ കല്യാണ്‍ ജ്വല്ലേഴ്‌സിന് വിപണി നിയന്ത്രണ ഏജന്‍സി സെബിയുടെ അനുമതി.
1000 കോടി രൂപയുടെ പുതിയ ഓഹരിയും ഓഫര്‍ ഓഫ് സെയില്‍ രീതിയില്‍ 750 കോടിയും സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. ഓഫര്‍ ഓഫ് സെയില്‍ രീതിയില്‍ പ്രമോട്ടര്‍ ടി. എസ്. കല്യാണരാമന്‍ 250 കോടിയുടെയും ഹെഡല്‍ ഇന്‍വെസ്റ്റ്‌മെന്റ് 500 കോടിയുടെയും ഓഹരി വിറ്റഴിക്കും.

കല്യാണിന് ഇന്ത്യയില്‍ 107 ഷോറൂമികളും ഗള്‍ഫ് രാജ്യങ്ങളില്‍ 30 ഷോറൂമുകളുമാണുള്ളത്.