14
Tuesday
May 2024
May 2024
സിഐഐ ആയുർവേദ ഓൺലൈൻ ഉച്ചകോടി ഇന്ന് മുതൽ
Posted on: September 15, 2020
കൊച്ചി : കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി(സിഐഐ) കേന്ദആയുഷ് മന്ത്രാലയത്തിന്റെ പങ്കാളിത്തത്തോടെ സംഘടിപ്പിക്കുന്ന ആഗോള ആയുര്‍വേദ ഓണ്‍ലൈന്‍ ഉച്ചകോടി ഇന്ന് ആരംഭിക്കും. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഉദ്ഘാടനം ചെയ്യും.
ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന് ഓഫ് ഇന്ത്യ, ആയുര്‍വേദിക് മെഡിസിന് മാനുഫാക്ചറേഴ്സ് ഓര്‍ഗനൈസേഷന്‍സ് ഇന്‍ ഇന്ത്യ, ആയുര്‍വേദ ഹോസ്പിറ്റല്‍ മാനേജ്മെന്റ് അസോസിയേഷന് എന്നിവയുടെ സഹകരണത്തോടെയാണ് ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഒക്ടോബര്‍ 14 വരെയാണ് ഉച്ചകോടി. 25 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികള്‍ പങ്കെടുക്കും.
TAGS: Confederation Of Indian Industry |
News in this Section