മൈക്രോമാക്‌സ് ചൈനയിൽ ആർ & ഡി കേന്ദ്രം തുറക്കും

Posted on: December 23, 2014

Micromax-phone-Big

സ്മാർട്ട്‌ഫോൺ കമ്പനിയായ മൈക്രോമാക്‌സ് ബീജിംഗിൽ ഗവേഷണ വികസന (ആർ & ഡി) കേന്ദ്രം സ്ഥാപിക്കും. യു ടെലിവെഞ്ചേഴ്‌സുമായി ചേർന്നാണ് ആർ & ഡി ആരംഭിക്കുന്നത്. ബംഗലുരുവിലാണ് മൈക്രോമാക്‌സിന്റെ ഇന്ത്യയിലെ ആർ & ഡി കേന്ദ്രം. ലോകത്തിലെ ഏറ്റവും വലിയ 10 സ്മാർട്ട്‌ഫോൺ നിർമാതാക്കളിലൊന്നാണ് മൈക്രോമാക്‌സ്. ആദ്യത്തെ അഞ്ചു കമ്പനികളിലൊന്നാവുകയാണ് ലക്ഷ്യമെന്ന് മൈക്രോമാക്‌സ് കോ ഫൗണ്ടർ രാഹുൽ ശർമ്മ പറഞ്ഞു.