അശ്വിനി ഭാട്യ എസ് ബി ഐ മാനേജിംഗ് ഡയറക്ടർ

Posted on: August 23, 2020

മുംബൈ : സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മാനേജിംഗ് ഡയറക് ടറായി അശ്വനി ഭാട്യയെ നിയമിച്ചു. നിലവിൽ എസ് ബി ഐ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറാണ്. പി.കെ. ഗുപ്ത വിരമിച്ചതിനെ തുടർന്നാണ് ഭാട്യയുടെ നിയമനം.

ഭാട്യ പ്രൊബേഷണറി ഓഫീസറായി 1985 ന് എസ് ബി ഐയിൽ ചേർന്നു. ഇപ്പോൾ എസ് ബി ഐ മ്യൂച്ചൽഫണ്ട് എംഡിയും സിഇഒയുമായി പ്രവർത്തിച്ചുവരികയായിരുന്നു. ഇദ്ദേഹത്തിന് 2022 മെയ് 31 വരെ കാലാവധിയുണ്ട്.