ഫോർഡ് ക്രെഡിറ്റിന് റിസർവ് ബാങ്ക് അനുമതി

Posted on: December 22, 2014

Ford-plant-B

ഫോർഡ് ഇന്ത്യ വാഹനവായ്പാ മേഖലയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കും. ഓട്ടോ ഫിനാൻസിംഗ് എൻബിഎഫ്‌സിയായ ഫോർഡ് ക്രെഡിറ്റിന് റിസർവ് ബാങ്കിന്റെ അനുമതി ലഭിച്ചു.

അടുത്ത വർഷം ഒന്നാം ക്വാർട്ടറിൽ ഫോർഡ് ക്രെഡിറ്റ് ഇന്ത്യയിൽ പ്രവർത്തനമാരംഭിക്കും. ഓട്ടോഫിനാൻസിംഗ് മേഖലയിൽ 55 വർഷമായി പ്രവർത്തിക്കുന്ന രാജ്യാന്തര സ്ഥാപനമാണ് ഫോർഡ് മോട്ടോർ ക്രെഡിറ്റ്.