ഇൻഫോപാർക്ക് 10 ാം വർഷിക സമാപനം ഇന്ന്

Posted on: December 21, 2014

Infopark-10-year-Logo-big

കൊച്ചി ഇൻഫോപാർക്കിന്റെ 10 ാം വാർഷികാഘോഷങ്ങളുടെ സമാപനം ഇന്നു വൈകുന്നേരം ആറിന് നടക്കും. ഇൻഫോപാർക്ക് അങ്കണത്തിൽ നടക്കുന്ന സമാപന സമ്മേളനം ഐടി,വ്യവസായ മന്ത്രി പി. കെ. കുഞ്ഞാലിക്കുട്ടി സമ്മേളനം ഉദ്ഘാടനം ചെയ്യും. പൊതുമാരാമത്ത് മന്ത്രി വി. കെ. ഇബ്രാഹിം കുഞ്ഞ്, ബെന്നി ബഹനാൻ എംഎൽഎ, ഐടി പ്രിൻസിപ്പൽ സെക്രട്ടറി പി.എച്ച്. കുര്യൻ തുടങ്ങിയവർ പ്രസംഗിക്കും.

ഇൻഫോപാർക്കിൽ പത്തു വർഷം പൂർത്തിയാക്കിയ കമ്പനികൾക്കൊപ്പം കഴിഞ്ഞ 10 വർഷമായി ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാരെയും ചടങ്ങിൽ ആദരിക്കും. ഇരുനൂറ് കമ്പനികൾ പ്രവർത്തിക്കുന്ന കൊച്ചി ഇൻഫോപാർക്കിൽ 24,000 പേർ ജോലി ചെയ്യുന്നുണ്ട്. 34 ലക്ഷം ചതുരശ്രയടിയാണ് വിസ്തീർണം. 2020 ൽ രണ്ടാംഘട്ടം വികസനം പൂർത്തിയാകുന്നതോടെ 1.5 ലക്ഷം പേർക്ക് ജോലി നൽകാനാകുമെന്നാണ് പ്രതീക്ഷ.

TAGS: Infopark Kochi |