കരിപ്പൂര്‍ വിമാന ദുരന്തം : യാത്രക്കാര്‍ക്കായി നിയമസഹായ സെല്‍

Posted on: August 13, 2020

പത്തനംതിട്ട: കരിപ്പൂര്‍ വിമാന ദുരന്തത്തിന്റെ ഇരകള്‍ക്ക് ആനുകൂല്യങ്ങള്‍ നേടിയെടുക്കുന്നതിനു സഹായിക്കാന്‍ ഗ്ലോബല്‍ കേരള പ്രവാസിഅസോസിയേഷന്‍ നിയമ സഹായ സെല്‍ രൂപവത്കരിച്ചു.

മരിച്ചവരുടെ ആശ്രിതര്‍ക്കും പരുക്കു പറ്റിയവര്‍ക്കും ഇതുവഴി സൗജന്യ നിയമസഹായം ലഭിക്കും. ഇതിനായി കോഴിക്കോട്ട് ഹെല്‍പ്പ് ഡസ്‌ക് ആരംഭിക്കാന്‍ തീരുമാനിച്ചതായി അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് സിദ്ദിഖ് കൊടുവള്ളിയും ജനറല്‍ സെക്രട്ടറി ഡോ. എസ്. സോമനും അറിയിച്ചു.

സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറിഎന്നിവര്‍ക്കു പുറമേ വൈസ് പ്രസിഡന്റ് ഹബീബ് പട്ടാമ്പി, ട്രഷറര്‍ എം. എം. അമീന്‍, മെമ്പര്‍ഷിപ് കോ-ഓര്‍ഡിനേറ്റര്‍ സൈമണ്‍ അലക്‌സാണ്ടര്‍, ലീഗല്‍ അഡൈ്വസര്‍ അഡ്വ. നോബല്‍ രാജു, സൗദി ചാപ്റ്റര്‍ പ്രസിഡന്റ് മജീദ് പൂളക്കാടി എന്നിവര്‍ സമിതിയില്‍ അംഗങ്ങളാണ്.