യുഎഇ എക്‌സ്‌ചേഞ്ചിന് കൺസ്യൂമർ എക്‌സ്പീരിയൻസ് അവാർഡ്

Posted on: December 21, 2014

UAE-Exchange-customer-servi

ഗൾഫ് മേഖലയിലെ റീട്ടെയിൽ ബാങ്കുകൾക്കും എക്‌സ്‌ചേഞ്ച് ഹൗസുകൾക്കും വേണ്ടിയുള്ള കൺസ്യൂമർ എക്‌സ്പീരിയൻസ് വാർഷിക ഇൻഡെക്‌സിലെ രണ്ടു അവാർഡുകൾ യുഎഇ എക്‌സ്‌ചേഞ്ച് കരസ്ഥമാക്കി. ദുബായിൽ നടന്ന ചടങ്ങിൽ യുഎഇ എക്‌സ്‌ചേഞ്ച് കൺട്രി ഹെഡ് വർഗീസ് മാത്യുവും കസ്റ്റമർകെയർ ഹെഡ് ദേവിക വിറ്റാലും ചേർന്ന് ഇത്തോസ് ഇന്റഗ്രേറ്റഡ് സൊല്യൂഷൻസ് സിഇഒ റോബർട്ട് എം. കിയെയിൽ നിന്നും പുരസ്‌ക്കാരങ്ങൾ സ്വീകരിച്ചു.

എക്‌സ്‌ചേഞ്ച് ഹൗസുകൾക്കിടയിൽ ഏറ്റവും മികച്ച ഉപഭോക്തൃ സേവനങ്ങൾ ലഭ്യമാക്കിയ ശാഖയ്ക്കുള്ളതാണ് ആദ്യ അവാർഡ്. ഏറ്റവും മികച്ച ഉപഭോക്തൃ സേവനങ്ങൾ ലഭ്യമാക്കിയ എക്‌സ്‌ചേഞ്ച് ഹൗസിനുള്ളതാണ് രണ്ടാമത്തെ പുരസ്‌കാരം.

ഗൾഫ് മേഖലയിലെ പൊതു, സ്വകാര്യ മേഖലകൾക്കായി ഉപഭോക്തൃ സേവന നടപടികൾ ലഭ്യമാക്കുന്ന എത്തോസ് ഇന്റഗ്രേറ്റഡ് സൊല്യൂഷൻസ് ആണ് 2005 മുതൽ കൺസ്യൂമർ എക്‌സ്പീരിയൻസ് വാർഷിക ഇൻഡെക്‌സിനായുള്ള പഠനങ്ങൾ നടത്തി വരുന്നത്. സാമ്പത്തിക രംഗത്തെ ഉത്പന്നങ്ങളുടേയും സേവനങ്ങളുടേയും നിലവാരം നിശ്ചയിക്കുന്നതിനുള്ള മാനദണ്ഡമായി ഇത്തോസ് ഇൻഡെക്‌സ് കണക്കാക്കപ്പെടുന്നു.