സ്‌പൈസ്‌ജെറ്റിന് വായ്പ നൽകാൻ നീക്കമില്ലെന്ന് എസ് ബി ഐ

Posted on: December 20, 2014

SBI-logo-only-small

സ്‌പൈസ്‌ജെറ്റിന് വായ്പ നൽകാൻ സ്റ്റേറ്റ് ബാങ്ക് ആലോചിക്കുന്നില്ലെന്ന് എസ് ബി ഐ ചെയർപേഴ്‌സൺ അരുന്ധതീ ഭട്ടാചാര്യ. സ്‌പൈസ് ജെറ്റിന്റെ രണ്ട് കറന്റ് അക്കൗണ്ടുകൾ എസ് ബി ഐയിൽ ഉണ്ട്. പുതിയ വായ്പ നൽകാനുള്ള നീക്കങ്ങളൊന്നുമില്ലെന്ന് അവർ വ്യക്തമാക്കി. കഴിഞ്ഞ ആഴ്ച വ്യോമയാനമന്ത്രാലയം സ്‌പൈസ് ജെറ്റിന് വായ്പ നൽകാൻ ഇന്ത്യയിലെ ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു.