ഷാർജ ഷെയ്ഖിന് കാലിക്കട്ട് യൂണിവേഴ്‌സിറ്റി ഡി-ലിറ്റ്

Posted on: December 20, 2014

H-H-Sheikh-Dr-Big

ഷാർജ ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ക്വാസ്മി ഉൾപ്പടെ അഞ്ചു പേർക്ക് ഡി-ലിറ്റ് നൽകി ആദരിക്കാൻ കാലിക്കട്ട് യൂണിവേഴ്‌സിറ്റി സിൻഡിക്കേറ്റ് യോഗം തീരുമാനിച്ചു. ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ, സൂപ്പർസ്റ്റാർ മോഹൻലാൽ, ഇ. ശ്രീധരൻ, പി.ടി. ഉഷ എന്നിവരാണ് മറ്റുള്ളവർ. സെനറ്റിന്റെ അംഗീകാരത്തിന് വിധേയമായിട്ടായിരിക്കും തുടർ നടപടികൾ.