ബജാജിന് 1.25 ലക്ഷം ബൈക്കിനുള്ള ഓർഡർ

Posted on: December 19, 2014

Bajaj-Discover-125-st-Big

ശ്രീലങ്കൻ ഗവൺമെന്റിന് 1.25 ലക്ഷം ഡിസ്‌കവർ 125 എം മോട്ടോർസൈക്കിളുകൾ വിതരണം ചെയ്യാനുള്ള കരാർ ബജാജ് ഓട്ടോയ്ക്ക് ലഭിച്ചു. ബജാജ് വിതരണക്കാരായ കൊളംബോയിലെ ഡേവിഡ് പെരിസ് മോട്ടോർ കമ്പനി മുഖേനയാണ് ഓർഡർ ലഭിച്ചത്.

48,000 ബൈക്കുകൾ വിതരണം ചെയ്തു കഴിഞ്ഞു. 3-4 മാസത്തിനുള്ളിൽ ബൈക്കുകൾ വിതരണ ചെയ്യുമെന്ന് ബജാജ് ഓട്ടോ അറിയിച്ചു. 50,530 രൂപയാണ് ഡിസ്‌ക്കവർ 125 എമ്മിന്റെ ഡൽഹിയിലെ എക്‌സ്‌ഷോറൂം വില.