സ്‌റ്റേറ്റ് ബാങ്കിന് 81 ശതമാനം അറ്റാദായ വളർച്ച

Posted on: August 1, 2020

ന്യൂഡൽഹി : സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പ് സാമ്പത്തിക വർഷം (2020-21) ഒന്നാം ക്വാർട്ടറിൽ 4,189.34 കോടി രൂപ അറ്റാദായം നേടി. മുൻവർഷം ഇതേകാലയളവിനെ അപേക്ഷിച്ച് 81.2 ശതമാനം വളർച്ച കൈവരിച്ചു. 2019-20 സാമ്പത്തിക വർഷം ഒന്നാം ക്വാർട്ടറിൽ 2,312.02 കോടിയായിരുന്നു അറ്റദാായം. സബ്‌സിഡയറിയായ എസ് ബി ഐ ലൈഫിലെ 2.1 ശതമാനം ഓഹരികൾ വിറ്റതാണ് ലാഭം വർധിക്കാൻ ഇടയാക്കിയത്.

നടപ്പ് വർഷം ഒന്നാം ക്വാർട്ടറിൽ 74,457.86 കോടി രൂപയാണ് വരുമാനം. മുൻവർഷം 70,653.23 കോടിയായിരുന്നു. പ്രവർത്തനലാഭം മുൻവർഷത്തെ 13,246 കോടിയിൽ നിന്ന് 36 ശതമാനം വർധിച്ച് 18,061 കോടി രൂപയായി. പലിശവരുമാനം 62,638 കോടിയിൽ നിന്ന് 66,500 കോടി രൂപയായി. മൊത്ത നിഷ്‌ക്രിയ ആസ്തി 7.53 ശതമാനത്തിൽ നിന്ന് 5.44 ശതമാനമായി കുറഞ്ഞു. അറ്റനിഷ്‌ക്രിയ ആസ്തി 1.8 ശതമാനമായി.