രത്തൻ ടാറ്റാ നാഷണൽ അക്കാദമി ഓഫ് എൻജിനീയറിംഗ് അംഗം

Posted on: October 7, 2013

Ratan-Tata-aടാറ്റാ ഗ്രൂപ്പ് മുൻ ചെയർമാൻ രത്തൻ ടാറ്റായെ യുഎസിലെ നാഷണൽ അക്കാദമി ഓഫ് എൻജിനീയറിംഗ് (എൻഎഇ) അംഗമായി നാമനിർദേശം ചെയ്തു. വ്യവസായവികസനത്തിന് ആഗോളതലത്തിൽ നൽകിയ സംഭാവനകൾ പരിഗണിച്ചാണ് ഈ അംഗീകാരം. ഒരു എൻജിനീയർക്കു ലഭിക്കാവുന്ന ലോകോത്തര ബഹുമതിയാണ് എൻഎഇ അംഗത്വം. ഫോറിൻ അസോസിയേറ്റ് വിഭാഗത്തിലാണ് രത്തൻ ടാറ്റായുടെ അംഗത്വം.

രത്തൻ ടാറ്റായ്ക്കു പുറമെ എട്ട് അമേരിക്കൻ ഇന്ത്യക്കാരും എൻഎഇയിലുണ്ട്. രത്തൻ ടാറ്റാ ഉൾപ്പടെ 211 ഫോറിൻ അസോസിയേറ്റ്‌സും 2250 അമേരിക്കക്കാരും നാഷണൽ അക്കാദമി ഓഫ് എൻജിനീയറിംഗിൽ അംഗങ്ങളാണ്.