800 നഗരങ്ങളിൽ 4 ജി സേവനവുമായി റിലയൻസ് ജിയോ

Posted on: December 17, 2014

Reliance-Jio-Infocomm-Logo-

റിലയൻസ് ജിയോ 2015 ഏപ്രിൽ – ജൂൺ ക്വാർട്ടറിൽ 800 നഗരങ്ങളിൽ 4 ജി സേവനം അവതരിപ്പിക്കും. ആദ്യഘട്ടത്തിൽ 4 ജി ഡോംഗിളുകൾ (മി-ഫൈ ഡിവൈസ്) അവതരിപ്പിക്കും. വൈഫൈ സൗകര്യമുള്ള ഫോണുകളിൽ മി-ഫൈ ഡിവൈസ് ഉപയോഗിക്കാം. 16-18 എംബിപിഎസ് സ്പീഡുള്ള ഡോംഗിളുകളാണ് 4 ജി യിൽ അവതരിപ്പിക്കുന്നത്.

ഓരോ മി-ഫൈ ഡിവൈസും 10 ഹാൻഡ്‌സെറ്റുകളിൽ ഉപയോഗിക്കാനാകും. 2300 മെഗഹെർട്‌സ് സ്‌പെക്ട്രത്തിലൂടെയാണ് 4 ജി അവതരിപ്പിക്കുന്നത്. റിലയൻസ് ജിയോ 4 ജി ക്കു വേണ്ടി 30,000 ടവറുകളും പുതുതായി കമ്പനി സ്ഥാപിച്ചിട്ടുണ്ട്.