ഗോപകുമാർ ഭാർഗവന് ഗ്ലോബൽ മാർക്കറ്റിംഗ് ലീഡർ അവാർഡ്

Posted on: December 16, 2014

UAE-Gopakumar-Bhargavan-big

യുഎഇ എക്‌സ്‌ചേഞ്ച് ഗ്ലോബൽ ചീഫ് മാർക്കറ്റിംഗ് ഓഫീസർ ഗോപകുമാർ ഭാർഗവന് വേൾഡ് മാർക്കറ്റിംഗ് കോൺഗ്രസിന്റെ ഗ്ലോബൽ മാർക്കറ്റിംഗ് ലീഡർ പുരസ്‌കാരം. മുംബൈയിൽ നടന്ന ചടങ്ങിൽ ആഡ് ഗുരു കെ. വി. ശ്രീധറിൽ നിന്നും ഗോപകുമാർ ഭാർഗവൻ അവാർഡ് ഏറ്റുവാങ്ങി.

യുഎഇ എക്‌സ്‌ചേഞ്ചിന്റെ മാർക്കറ്റിംഗ് വിഭാഗത്തിൽ ഗോപകുമാർ ഭാർഗവൻ നൽകിയ സംഭാവനകളാണ് അവാർഡിന് അർഹമാക്കിയത്. വിവിധരാജ്യങ്ങളിൽ നിന്നായി നൂറ് മാർക്കറ്റിംഗ് ലീഡർമാരെയാണ് പുരസ്‌കാരത്തിനായി പരിഗണിച്ചത്.