എസ് ബി ഐ കർണാടകത്തിൽ 60 ശാഖകൾ തുറക്കും

Posted on: December 16, 2014

SBI-board-CS

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നടപ്പുധനകാര്യവർഷം കർണാടകത്തിൽ 60 പുതിയ ശാഖകൾ ആരംഭിക്കുമെന്ന് എസ് ബി ഐ ചീഫ് ജനറൽ മാനേജർ (ബംഗലുരു സർക്കിൾ) രജനി മിശ്ര പറഞ്ഞു. മംഗലുരു മെയിൻ ബ്രാഞ്ചിനോടനുബന്ധിച്ച് ഇ-കോർണർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.

എടിഎം, കാഷ് ഡിപ്പോസിറ്റ് മെഷീൻ, ചെക്ക് ഡിപ്പോസിറ്റ് മെഷീൻസ്, സെൽഫ് സർവീസ് കിയോസ്‌ക്‌സ് എന്നിവ ഉൾപ്പെടുന്ന കേന്ദ്രങ്ങളാണ്.

നിലവിൽ 690 ശാഖകളും 30 ഇ കോർണറുകളുമാണ് കർണാടകത്തിൽ എസ് ബി ഐ ക്കുള്ളത്. കർണാടകത്തിൽ 59,000 കോടിയുടെ നിക്ഷേപവും 34,000 കോടി രൂപയുടെ വായ്പയും എസ് ബി ഐ ക്കുണ്ടെന്ന് രജനി മിശ്ര ചൂണ്ടിക്കാട്ടി.