ഫിക്കി വെബിനാര്‍ 26 – ന്

Posted on: June 24, 2020

കൊച്ചി : ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി (ഫിക്കി) ടാലി സൊല്യൂഷന്‍സിന്റെ പങ്കാളിത്തത്തോടെ ആന്റി പ്രോഫിറ്ററിംഗ് റിട്ടുകളും ജി.എസ്.ടി. പ്രശ്‌നങ്ങളും എന്ന വിഷയത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച മൂന്നിന് ആരംഭിക്കുന്ന വെബിനാറില്‍ സെന്‍ട്രല്‍ എക്‌സൈസ് കസ്റ്റംസ് ആന്‍ഡ് സര്‍വീസ് ടാക്‌സസ് ചീഫ് കമ്മിഷണര്‍ ശ്യാംരാജ് പ്രസാദ് മുഖ്യ പ്രഭാഷണം നടത്തും.

സംസ്ഥാന ചരക്ക് സേവന നികുതി വിഭാഗം സ്‌പെഷ്യല്‍ കമ്മിഷണര്‍ ഡോ. എസ്. കാര്‍ത്തികേയന്‍, സുപ്രീം കോടതി അഭിഭാഷകനും ഖെതയാന്‍ ആന്‍ഡ് കോ പാര്‍ട്ണറുമായ അഭിഷേക് റസ്‌തോഗി തുടങ്ങിയവര്‍ പങ്കെടുക്കും. വിവരങ്ങള്‍ക്ക് : 0484 – 4058041/42, 9746903555.

TAGS: Ficci |