അദാനി പവര്‍ ഡീ ലിസ്റ്റ് ചെയ്യുന്നു

Posted on: June 23, 2020

മുംബൈ : അദാനി ഗ്രൂപ്പിലെ അദാനി പവര്‍ പൊതുവിപണിയിലുള്ള ഓഹരികള്‍ തിരികെ വാങ്ങി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ നിന്നു ഡീ ലിസ്റ്റ് ചെയ്യുന്നു. 96.53 കോടി ഓഹരികള്‍ 33.82 രൂപ നിരക്കില്‍ വാങ്ങാനായി 3264 കോടി രൂപയാണ് വേണ്ടിവരിക. തീരുമാനത്തിന് ഓഹരിയുടമകളുടെ അനുവാദം തപാല്‍ ബാലറ്റ് വഴി തേടുമെന്ന് കമ്പനി അറിയിച്ചു.

പ്രമോട്ടര്‍ ഗ്രൂപ്പിന്റെ കൈവശമാണ് 74.97 ശതമാനം ഓഹരിയും പൊതുവിപണിയില്‍ 25.03 ശതമാനം വികസനത്തിന് ഡീ ലിസ്റ്റ് ചെയ്യുന്നതാണ് നല്ലതെന്ന് കമ്പനിയുടെ ബോഡ് യോഗം വിലയിരുത്തി.

TAGS: Adani Group |