ജിയോ പ്ലാറ്റ്ഫോംസിൽ എട്ടാമത്തെ നിക്ഷേപവുമായി ടിപിജി കാപ്പിറ്റൽ

Posted on: June 11, 2020

മുംബൈ : ജിയോ പ്ലാറ്റ്‌ഫോംസിലേക്ക് വീണ്ടും നിക്ഷേപം. അമേരിക്കയിലെ പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനമായ ടിപിജി കാപ്പിറ്റലാണ് എട്ടാമത്തെ നിക്ഷേപം നടത്താൻ ഒരുങ്ങുന്നത്. ടിപിജി 1 1.5 ബില്യൺ ഡോളർ നിക്ഷേപിച്ചേക്കുമെന്നാണ് സൂചന. ജിയോ പ്ലാറ്റ്‌ഫോംസിലേക്ക് അമേരിക്കയിൽ നിന്നുള്ള നാലാമത്തെ നിക്ഷേപമാണിത്. കെ കെ ആർ, സിൽവർലേക്ക്, ജനറൽ അറ്റ്‌ലാന്റിക് എന്നീ യുഎസ് പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനങ്ങളാണ് നേരത്തെ നിക്ഷേപം നടത്തിയത്.

നിലവിൽ ഏഴ് നിക്ഷേപകരിൽ നിന്നായി 97,885.65 കോടി രൂപ (13 ബില്യൺ ഡോളർ) റിലയൻസ് സമാഹരിച്ചിരുന്നു. സൗദി അറേബ്യയിലെ പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ടും ജിയോ പ്ലാറ്റ്‌ഫോംസിൽ നിക്ഷേപം നടത്താൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകളുണ്ട്.