പെട്രോളിനും ഡീസലിനും വിലകൂട്ടി

Posted on: June 9, 2020

ന്യൂഡൽഹി : പെട്രോളിനും ഡീസലിനും വീണ്ടും വില കൂട്ടി. പെട്രോളിന് 54 പൈസയും ഡീസലിന് 58 പൈസയുമാണ് വർധിപ്പിച്ചത്.

തുടർച്ചയായി മൂന്നാം ദിവസമാണ് വില വർധിപ്പിക്കുന്നത്. ഡൽഹിയിൽ പെട്രോളിന് 73 രൂപയും ഡീസലിന് 71.17 രൂപയുമാണ് ചൊവാഴ്ചയിലെ വില.