വിമാനടിക്കറ്റ് ബുക്കിംഗ് പാടില്ലെന്ന് മന്ത്രി

Posted on: May 5, 2020

ന്യൂഡല്‍ഹി : ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസ് പുനരാരംഭിക്കുന്നതു സംബന്ധിച്ച തീരുമാനമെടുക്കും വരെ ടിക്കറ്റ് ബുക്കിംഗ് നടത്തരുതെന്നു വിമാനക്കമ്പനികള്‍ക്കു കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ നിര്‍ദേശം ഇന്‍ഡിഗോ, വിസ്താര, സ്‌പൈസ് ജെറ്റ്, ഗോ എയര്‍ എന്നിവ ജൂണ്‍ 1 മുതലുള്ള ആഭ്യന്തര യാത്രാ ബുക്കിംഗ് ആരംഭിച്ചിരുന്നു.

മൂന്നാം ഘട്ട ലോക്ഡൗണ്‍ അവസാനിക്കുന്ന 17 നു ശേഷം ഘട്ടംഘട്ടമായി സര്‍വീസ് ആരംഭിക്കുന്നതു പരിഗണനയിലുണ്ട്. ആദ്യ ഘട്ടത്തില്‍ മെട്രോ നഗരങ്ങളിലേക്കും മറ്റു സംസ്ഥാന തലസ്ഥാനങ്ങളിലേക്കുമുള്ള സര്‍വീസാണ് ആലോചിക്കുന്നത്.