ടൊറന്റോ – ദുബായ് സർവീസുമായി എയർ കാനഡ

Posted on: December 9, 2014

Air-Canada-B-787-Big

എയർ കാനഡ 2015 നവംബർ മൂന്നു മുതൽ ടൊറന്റോ – ദുബായ് നോൺസ്‌റ്റോപ്പ് സർവീസ് ആരംഭിക്കും. ആഴ്ച്ചയിൽ മൂന്നു സർവീസുകളാണ് തുടക്കത്തിലുണ്ടാവുക. ബോയിംഗ് 787 വിമാനമാണ് സർവീസിന് ഉപയോഗിക്കുക. 2014 ഡിസംബർ 16 മുതൽ ടിക്കറ്റ് വില്പന ആരംഭിക്കും.

എയർ കാനഡ ടൊറന്റോയിൽ നിന്ന് ഇപ്പോൾ 66 ഇന്റർനാഷണൽ ഡെസ്റ്റിനേഷനുകളിലേക്ക് സർവീസ് നടത്തുന്നുണ്ട്.