സുന്ദര്‍ പിച്ചൈയുടെ ശമ്പളം 2,135 കോടി

Posted on: April 27, 2020

സാന്‍ഫ്രാന്‍സിസ്‌കോ : ഗൂഗുളിന്റെ മാതൃകാ കമ്പനിയായ ആല്‍ഫബെറ്റിന്റെ സി. ഇ. ഒ. സുന്ദര്‍ പിച്ചൈക്ക് കഴിഞ്ഞവര്‍ഷം പ്രതിഫലമായി ലഭിച്ചത് 28.1 കോടി ഡോളര്‍. അതായത്, ഏകദേശം 2,135 കോടി രൂപ. റഗുലേറ്ററി ഫയലിംഗിലാണ് കമ്പനി ഇക്കാര്യം വെളിപ്പെടുത്തിയത്.

അദ്ദേഹത്തിന്റെ വാര്‍ഷിക അടിസ്ഥാന ശമ്പളം 6.5 ല ക്ഷം ഡോളറാണ്. അതായത്, ഏകദേശം 4.95 കോടി രൂപ. ഈ വര്‍ഷം ഇത് 20 ലക്ഷം ഡോളറായി (ഏകദേശം 15.2 കോടി രൂപ) ഉയരും. കമ്പനിയുടെ ഓഹരി ആയിട്ടാണ് പ്രതിഫലത്തിന്റെ ഭൂരിഭാഗവും ലഭിക്കുന്നത്. തമിഴ്‌നാട്ടിലെ മധുരയില്‍ ജനിച്ച 47 കാരനായ പിച്ചൈ കഴിഞ്ഞ വര്‍ഷമാണ് ആല്‍ഫബറ്റിന്റെ സി. ഇ. ഒ. സ്ഥാനം ഏറ്റെടുത്തത്.

TAGS: Sundar Pichai |