ടുലോസ് എയർപോർട്ടിന്റെ ഓഹരികൾ ചൈനീസ് കൺസോർഷ്യത്തിന്

Posted on: December 7, 2014

Toulouse-Blagnac-Airport-Bi

ഫ്രാൻസിലെ ടുലോസ്-ബ്ലാഗ്‌നാക് എയർപോർട്ടിന്റെ 49.9 ശതമാനം ഓഹരികൾ ചൈനീസ് കമ്പനിയായ സിംബയോസിസ് കൺസോർഷ്യം വാങ്ങി. 308 മില്യൺ യൂറോയുടേതാണ് ഇടപാട്. അതേസമയം എയർപോർട്ടിന്റെ റൺവേയും കെട്ടിടങ്ങളും ഗവൺമെന്റ് ഉടമസ്ഥതയിലായിരിക്കും. വിമാന നിർമാണ കമ്പനിയായ എയർബസിന്റെ ആസ്ഥാനമാണ് ദക്ഷിണ ഫ്രാൻസിലെ ടുലോസ്.