കോവിഡ് 19 : ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ 100 കോടി രൂപ നല്‍കും

Posted on: April 1, 2020

ന്യൂഡല്‍ഹി : ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ 100 കോടി രൂപ നല്‍കും. ഇതില്‍ 50 കോടി രൂപ പ്രധാനമന്ത്രിയുടെ കൊറോണ ഫണ്ടിലേക്കും ബാക്കിത്തുക സ്വന്തം നിലയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കുമായാണ് ചെലവഴിക്കുക. കൊറോണബാധിതരെ ചികിത്സിക്കാനുള്ള ആശുപത്രികളുടെ നവീകരണം, വെന്റിലേറ്റര്‍, പരിശോധനാ കിറ്റുകളുടെ ലഭ്യത ഉറപ്പാക്കല്‍, പാവപ്പെട്ടവര്‍ക്ക് ഭക്ഷണം നല്‍കല്‍, മുഖാവരണമടക്കമുള്ള സംരക്ഷണസാധനങ്ങളുടെ വിതരണം എന്നിവയ്ക്കായി തുക വിനിയോഗിക്കും.