09
Thursday
May 2024
May 2024
പുതിയ ബിസിനസുമായി ലുലു ഹോള്‍ഡിംഗ്സ്
Posted on: March 24, 2020
കൊച്ചി : അബുദാബി ആസ്ഥാനമായുള്ള ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സ് ഇന്ത്യയില്‍ പുതിയ ബിസിനസ്സുകള്‍ ആരംഭിക്കുന്നു. ലുലു ഫിനാന്‍ഷ്യല്‍ ഹോള്‍ഡിംഗ്സിലെ മറ്റു കമ്പനികളായ ടേബിള്‍സ്, ട്വന്റി 14 ഹോള്‍ഡിംഗ്സ് എന്നിവ രാജ്യത്ത് ഹോസ്പിറ്റാലിറ്റി, റീട്ടെയില്‍ ബിസിനസുകള്‍ ആരംഭിക്കും.
വീട്ടിലിരുന്ന് ഓഫീസ് ജോലികള്‍ ചെയ്യുകയും വ്യക്തിഗത കൂടിക്കാഴ്ചകള്‍ ഒഴിവാക്കാന്‍ കമ്പനികളെ പ്രോത്സാഹിപ്പിക്കുന്നതുമായ കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ ചട്ടങ്ങള്‍ അനുസരിച്ചാണ് പുതിയ ബിസിനസുകള്‍ തുടങ്ങുന്നതെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ അബീദ് അഹമ്മദ് പറഞ്ഞു. പുതിയ ചട്ടങ്ങള്‍ എന്‍ ആര് ഐ ബിസിനസുകാര്‍ക്ക് സഹായകമാണെന്നും അദ്ദേഹം പറഞ്ഞു.
TAGS: Adeeb Ahamed | Lulu Financial Group |
News in this Section